Event Date & Time
September 5, 2025-September 7, 2025
-
Location -
Offline Event
Sree Narayana Gurukulam, Chempazhanthy, Thriuvanananthapuram,
Thiruvananthapuram
Event Information
ശ്രീനാരായണ ഗുരുദേവ ജയന്തി - ജന്മഗൃഹമായ ചെമ്പഴന്തിയിൽ വിപുലമായ ആഘോഷം
ശ്രീനാരായണഗുരുദേവന്റെ ജന്മംകൊണ്ട് അനുഗൃഹീതമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 171-ാമത് ഗുരുജയന്തി വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കാൻ ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ നിന്നും ഡോ.ശശിതരൂർ എം.പി., ശ്രീ.കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, തിരുവനന്തപുരം നഗരസഭാ മേയർ ശ്രീമതി.ആര്യ രാജേന്ദ്രൻ, ചെമ്പഴന്തി വാർഡ് കൗൺസിലർ ശ്രീ.ചെമ്പഴന്തി ഉദയൻ എന്നിവരെ രക്ഷാധികാരികളായും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി (പ്രസിഡന്റ്), ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമി (സെക്രട്ടറി), ശ്രീമദ് സ്വാമി സത്യാനന്ദ തീർത്ഥ (വർക്കിംഗ് പ്രസിഡണ്ട്), ശ്രീ.കെ.പി.സുധാകരൻ, ശ്രീ.കുണ്ടൂർ എസ്. സനൽ (വൈസ് പ്രസിഡണ്ടുമാർ), ശ്രീ.ഷൈജു പവിത്രൻ, ശ്രീ.പി.മഹാദേവൻ (ജോയിന്റ് സെക്രട്ടറിമാർ), ശ്രീ.അനീഷ് ചെമ്പഴന്തി (ജനറൽ കൺവീനർ), ശ്രീ.എസ്. സുരേഷ്കുമാർ (SNV) (ട്രഷറർ) എന്നിവരെ ആഘോഷക്കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.
വിവിധ സബ്കമ്മിറ്റികളിലേക്ക് ശ്രീ.അശോക് കുമാർ.എസ് ഗാന്ധിപുരം ചെയർമാനും ശ്രീ.ഷിബു.പി.എസ്, Engr.എസ്.മധുസൂദനൻ, ശ്രീ.രാജശേഖരൻ എന്നിവർ കൺവീനർമാരായി ഫൈനാൻസും, ക്ഷേത്രം & പൂജ കൺവീനർമാരായി ശ്രീ.സന്തോഷ്കുമാർ.ജി ഗാന്ധിപുരം, ശ്രീ.മനോഹരൻ എംജിഎം എന്നിവരും, ഘോഷയാത്രാ ചെയർമാനായി ശ്രീ.ബൈജു.എസ്.ആർ, കൺവീനർമാരായി ശ്രീ.സുനിൽകുമാർ.എസ്, ശ്രീ.ശംഭു പ്രദീപ്, അന്നദാന കൺവീനർമാരായി ശ്രീ.ജി.രാജൻ, ശ്രീ.സനിൽകുമാർ.എസ്, പബ്ലിസിറ്റി കൺവീനറായി ശ്രീ.ജയശങ്കർ.ജെ.വി, ലൈറ്റ് & സൗണ്ട് കൺവീനർമാരായി വി.അനിൽകുമാർ വയൽവാരം, ശ്രീ.ഷൈജു കൃഷ്ണൻ, മരാമത്ത് കൺവീനറായി ശ്രീ.സി.രാജേന്ദ്രൻ, കലാസാഹിത്യ മത്സരങ്ങളുടെ കൺവീനറായി ശ്രീ.പി.എസ്. സുരേഷ് കുമാർ പാങ്ങപ്പാറ, മീഡിയാ കൺവീനറായി ശ്രീ.രാജേഷ് പുന്നവിള ഉൾപ്പെടെ വിവിധ സബ് കമ്മിറ്റികളിലേക്ക് ജോയിന്റ് കൺവീനർമാരെയും അംഗങ്ങളെയും തിരഞ്ഞെടുത്തു.
ബഹു. മുഖ്യമന്ത്രി ഉൾപ്പെടെ ആധ്യാത്മിക- രാഷ്ട്രീയ- സാമൂഹിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ, ജയന്തി ഘോഷയാത്ര, വിശേഷാൽ അന്നദാനം, കലാസാഹിത്യ മത്സരങ്ങൾ, ക്ഷേത്രപൂജകൾ, പുഷ്പ - വൈദ്യുത ദീപാലങ്കാരങ്ങൾ എന്നിവയോടെ 2025 സെപ്റ്റംബർ 5,6,7 തീയതികളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
ഫോൺ: 8281119121, 0471-2595121